sngist-selpashala-
പറവൂർ എസ്.എൻ.ജിസ്റ്റിൽ നടക്കുന്ന ദ്വിദിന ശില്പശാലയിൽ ഡോ. സുദീപ് ഇളയിടം ക്ളാസെടുക്കുന്നു

പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകർക്കായി ഡേറ്റാ മൈനിംഗ് ആൻഡ് വെയർഹൈസിംഗ് എന്ന വിഷയത്തിൽ ശില്പശാല തുടങ്ങി. പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. അഞ്ജു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സുദീപ് ഇളയിടത്തിന്റെ നേതൃത്വത്തിലാണ് ശില്പശാല. ഇന്ന് സമാപിക്കും.