പറവൂർ : എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന നവോത്ഥാന സംരക്ഷണ ജാഥയ്ക്ക് പറവൂരിൽ സ്വീകരണം നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, ജാഥാ വൈസ് ക്യാപ്ടൻ സി.കെ. ആശ എം.എൽ.എ, ജാഥാ ഡയറക്ടർ കെ.എസ്. അരുൺകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ഡിവിൻ കെ. ദിനകരൻ, കമല സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. പറവൂരിലെ സ്വീകരണത്തിന് ശേഷം ചേന്ദമംഗലം പാലിയം സമരഭൂമിയിലും മൂത്തകുന്നത്തും നൽകിയ സ്വീകരണത്തിന് ശേഷം ജാഥ തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു.