mvpa46
സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

മൂവാറ്റുപുഴ: ഹർത്താലിന്റെ മറവിൽ ബി.ജെ.പി.നടത്തിയ അക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മൂവാറ്റുപുഴ നെഹ്രുപാർക്കിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി 130 ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ, പി.കെ.ബാബുരാജ്, ടി.എം.ഹാരീസ്, ജോളി പൊട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.