stike
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യപണിമുടക്കിന്റെ മുന്നോടിയായി കുമ്പളം പഞ്ചായത്തിൽ നടന്ന കാൽനടപ്രചരണജാഥ ഐ.എൻ.ടി.യു.സി.അഖിലേന്ത്യ സെക്രട്ടറികെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

കുമ്പളം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 8,9 തീയതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ മുന്നോടിയായി കുമ്പളം പഞ്ചായത്തിൽ കാൽനടപ്രചരണജാഥ നടത്തി. കെ.എസ്. രാധാകൃഷ്ണൻ ക്യാപ്ടനായ ജാഥ കുമ്പളം പണ്ഡിറ്റ്ജി കവലയിൽ ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോളി പൗവ്വത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്, സി.ഐ.ടി.യു നേതാവ് വി.കെ. സനു, എ.ഐ.ടി.യു.സി സെക്രട്ടറി എ.കെ. സജീവൻ, പി.പി. സന്തോഷ്, വി.കെ. ശ്രീധരൻ, സി.എസ്. സനൽ, കെ.ആർ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.