mvpa-353
അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണാർത്ഥം എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ പായിപ്ര സ്ക്കൂൾ ജംഗ്ഷനിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്യുന്നു. അനു ജയിംസ്, കെ.എം. മുനീർ, കെ.കെ. പുഷ്പ, മഞ്ജു അഷറഫ്, സുനിൽകുമാർ, കെ.കെ. ജാഫർ എന്നിവർ സമീപം.

മൂവാറ്റുപുഴ: അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണാർത്ഥം എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ആവോലി ,പായിപ്ര എന്നിവിടങ്ങളിൽ പൊതുസമ്മേളനങ്ങൾ നടത്തി. ആവോലി അടൂപറമ്പിൽ നടന്ന സമ്മേളനം എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് അൻവർ ഉദ്ഘാടനം ചെയ്തു. ബെന്നിതോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സുരേഷ് സ്വാഗതം പറഞ്ഞു. വാസുദേവൻ നന്ദി പറഞ്ഞു.

പായിപ്ര സ്കൂൾ ജംഗ്ഷനിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.കെ. പുഷ്പ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.എം. മുനീർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ജാഫർ നന്ദിപറഞ്ഞു.