v-s-rajesh
വി.എസ് രാജേഷ്

കൊച്ചി: അമേരിക്കയിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബ് ഒഫ് നോർത്ത് അമേരിക്കയുടെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് അർഹനായി. ഡോ.ഡി.ബാബുപോൾ അദ്ധ്യക്ഷനും കെ.എം.റോയ്, തോമസ് ജേക്കബ് ,അലക്‌സാണ്ടർ സാം, ഡോ.എം.വി.പിള്ള എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശംസാഫലകവും അടങ്ങുന്ന അവാർഡ് 13 ന് വൈകിട്ട് ആറു മണിക്ക് എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഇന്ത്യ പ്രസ് ക്ളബ് പ്രസിഡന്റ് മധു കൊട്ടാരക്കരയും സെക്രട്ടറി സുനിൽ തൈമറ്റവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. .

മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനകൾക്ക് നൽകുന്ന മാദ്ധ്യമശ്രീ പുരസ്കാരത്തിന് പ്രശസ്ത പത്രപ്രവർത്തകൻ ജോസി ജോസഫ് അർഹനായി. മാതൃഭൂമി ചാനൽ ചീഫ് ഒഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ,.പി.ആർ.സുനിൽ( ഏഷ്യാനെറ്റ് ന്യൂസ്) എൻ.പി.ചന്ദ്രശേഖരൻ(കൈരളി ടി.വി) അഭിലാഷ് മോഹൻ( റിപ്പോർട്ടർ) എം.നിസാർ(മാദ്ധ്യമം) അരവിന്ദ് വേണുഗോപാൽ(മലയാള മനോരമ) എ.എസ്.ശ്രീകുമാർ, അഖിൽ അശോക്( മനോരമ ഓൺലൈൻ) തുടങ്ങിയവരും അവാർഡിന് അർഹരായി.