വാഴക്കുളം: ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് പത്താം വാർഷികവും പൊതുസമ്മേളനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. മെമ്പർ എസ്. കാദർകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ അലിയാർ, സി.ഡി.എസ് പ്രസിഡന്റ് സുഷമ, പഞ്ചായത്തംഗങ്ങളായ പി.എം. നാസർ, സി.എ. ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി എൻ. രവികുമാർ, വാഴക്കുളം ബ്ലോക്ക് ജോ. ബി.ഡി.ഒ ഫ്‌ളവിഷ്‌ലാൽ, അസി. സെക്രട്ടറി സത്യനാരായണൻ, സി.എം. കരീം, സിനാജ്, ഷഫാസ്, വിപിൻ രവീന്ദ്രൻ, ടി.എസ്. നീതുമോൾ, ഹാജറ ഇബ്രാഹിം, വത്സല തങ്കപ്പൻ എന്നിവർ സംസാരിച്ചു.