sngist-passingout-
പറവൂർ എസ്.എൻ. ജിസ്റ്റിലെ ബി.ടെക് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ടും പൂർവ വിദ്യാർത്ഥി സംഗമവും റിട്ട. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജൻബാബു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നേളജിയിൽ 2014 - 18 ബി ടെക് ബാച്ചിന്റെ പാസിംഗ് ഔട്ടും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. റിട്ട. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജൻബാബു ഉദ്ഘാടനം ചെയ്തു. എസ്.എൻ ജിസ്റ്റ് ചെയർമാൻ കെ.ആർ. കുസുമൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ എം.കെ. പ്രദീപ്കുമാർ, പ്രിൻസിപ്പൽ ഡോ.എം. ശിവാനന്ദൻ, ഡോ. ജോർജ് തോമസ്, ഡീൻ ഷൈൻ ജോബ് തുടങ്ങിയവർ സംസാരിച്ചു. ബി.ടെക് വിദ്യാർത്ഥികളുടെ കോഴ്സ് സർട്ടിഫിക്കറ്റ് രാജൻബാബു വിതരണം ചെയ്തു. അക്കാഡമിതലത്തിൽ ഉയർന്ന വിജയം നേ‌ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.