ആലുവ: നഗരസഭ പത്തുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ആലുവ മുനിസിപ്പൽ സ്റ്റേഡിയം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വിക്ടർ മഞ്ഞില മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജെറോം മൈക്കിൾ, ഓമന ഹരി, വി. ചന്ദ്രൻ, ടിമ്മി, കൗൺസിലർമാരായ പി.എം. മൂസാക്കുട്ടി, ലീന ജോർജ്, ലളിത ഗണേശൻ, മിനി ബൈജു, സജിത സഗീർ, ശ്യാം പത്മനാഭൻ, പി.സി. ആൻറണി, സെക്രട്ടറി രുൺ രംഗൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രദർശന മത്സരത്തിൽ ആലുവ ഫുട്‌ബാൾ അക്കാഡമിയെ നെടുമ്പാശേരി ഫുട്ബാൾ അക്കാഡമി പരാജയപ്പെടുത്തി.