അങ്കമാലി: അടുത്ത സ്കൂൾ പ്രവേശനോത്സവത്തിന് മുമ്പായി കേരളത്തെ രാജ്യത്തെ ആദ്യ വിദ്യാഭ്യാസ ഡിജിറ്റൽ സംസ്ഥാനമാക്കുമെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓരോ കുട്ടിയുടേയും സർഗശേഷി പരമാവധി ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. മുഴുവൻ കുട്ടികളുടെയും അക്കാഡമിക് നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാനേജർ ഫാ. കുര്യാക്കോസ് മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ്, സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത്, റോജി എം ജോൺ എം.എൽ.എ, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ ജോയി, നഗരസഭാ ചെയർപെഴ്സൺ എം.എ. ഗ്രേസി, എച്ച്.എം. ജേവിമോൾ ജോസ്, ഫ്രാൻസിസ് തച്ചിൽ, തോമസ് തച്ചിൽ, നൈജൊ പാറേക്കാട്ടിൽ, ജോർഡി പോൾ എന്നിവർ പ്രസംഗിച്ചു