mvpa-47
വെള്ളൂർകുന്നം മഹാദേവ ക്ഷേത്രകവാടത്തിൽ ആലങ്ങാട്ട് യോഗം പെരിയോൻ അമ്പാട്ട് വിജയകുമാറിനെ ക്ഷേത്രം പ്രസിഡന്റ് കെ.സി. സുനിൽ കുമാർ ഷാളണിയിച്ച് സ്വീകരിക്കുന്നു

മൂവാറ്റുപുഴ: ആലങ്ങാട്ട് യോഗം പേട്ടപുറപ്പാട് രഥയാത്രയ്ക്ക് മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. രാവിലെയോടെ പള്ളിച്ചിറങ്ങര ത്രിദേവീ ക്ഷേത്രത്തിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന് പുളിഞ്ചോട് ശാസ്താംകുടി ധർമശാസ്താ ക്ഷേത്രം, മുടവൂർ അയ്യങ്കുളങ്ങര, വാഴപ്പിള്ളി സ്വാമി ഭക്തജനസംഘം, മൂവാറ്റുപുഴ ഭഗവതിക്ഷേത്രം, കിഴക്കേക്കര ധർമശാസ്താക്ഷേത്രം, ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വൈകിട്ട് 5.30ഓടെ വെള്ളൂർകുന്നം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ക്ഷേത്രകവാടത്തിൽ ആലങ്ങാട്ട് യോഗം പെരിയോൻ അമ്പാട്ട് വിജയകുമാറിനെ ക്ഷേത്രം പ്രസിഡന്റ് കെ.സി. സുനിൽകുമാർ ഷാളണിയിച്ച് സ്വീകരിച്ചു. യോഗം പ്രതിനിധികളായ എം.എൻ. രാജപ്പൻനായർ, പുറയാറ്റികളറിയിൽ രാജേഷ്‌കുറുപ്പ് എന്നിവരടങ്ങുന്ന രഥയാത്രയെ താലപ്പൊലി, ചിന്തുപാട്ട് എന്നിവയോടെ സ്വീകരിച്ചു. ക്ഷേത്രത്തിൽ പാനകപൂജയോടെ ചടങ്ങുകൾ സമാപിച്ചു.