bpcl
ഏറ്റവും മികച്ച ഊർജ്ജസംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ബി.പി.സി.എൽ കൊച്ചി റിഫൈനറിക്കുവേണ്ടി ജനറൽ മാനേജർ എ. മോഹൻലാൽ വൈദ്യുതി മന്ത്രി എം.എം. മണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കൊച്ചി: ഏറ്റവും മികച്ച ഊർജസംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ബി.പി.സി.എൽ കൊച്ചി റിഫൈനറി നേടി. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി എം.എം. മണിയിൽ നിന്ന് റിഫൈനറി ജനറൽ മാനേജർ എ. മോഹൻലാൽ പുരസ്‌കാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി ജനറൽ മാനേജർ സെൻഗോട്ടയ്യൻ, ചീഫ് മാനേജർ മധു കെ.എം., അസിസ്റ്റന്റ് മാനേജർ ആനന്ദ് കൃഷ്ണൻ ആർ, എൻജിനിയർ ടി. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിലാണ് റിഫൈനറി പുരസ്‌കാരം നേടിയത്.