wwww
മുടക്കുഴയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണയിൽ യു.ഡി.എഫ്. മുൻ കൺവീനർ.പി.പി. തങ്കച്ചൻ പാവപ്പെട്ടവർക്ക് സൗജന്യ അരി വിതരണം നടത്തുന്നു. യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം പ്രസിഡന്റ് എ.ടി.അജിത്കുമാർ തുടങ്ങിയവർ സമീപം.

 സമരത്തോടൊപ്പം സൗജന്യഅരി വിതരണം നടത്തി യൂത്ത് കോൺഗ്രസ്

കുറുപ്പുംപടി: സർക്കാരിന്റെ സംഘടിത റേഷൻകൊള്ള അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് മുൻ കൺവീനർ പി.പി. തങ്കച്ചൻ ആവശ്യപ്പെട്ടു. റേഷൻ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കുമുള്ള അരിക്കും ആട്ടയ്ക്കും വില വർദ്ധിപ്പിച്ചിരിക്കുകയാണ് സർക്കാർ. റേഷൻ ഡീലർമാർക്കുള്ള കമ്മീഷൻ പാവപ്പെട്ടവന്റെ റേഷനരിയിൽ നിന്ന് കവരുകയാണ് സർക്കാർ. പോരാത്തതിന് സമ്മർദ്ദംചെലുത്തി റേഷൻ താത്കാലികമായി വിട്ടു നൽകാൻ സർക്കാർ ആവശ്യപ്പെടുന്നു. ഈ തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരത്തോടനുബന്ധിച്ച് പാവപ്പെട്ടവർക്ക് സൗജന്യ അരി വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം പ്രസിഡന്റ് എ.ടി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. തോമസ് പി. കുരുവിള, കെ.പി.വർഗീസ്, ജോജി ജേക്കബ്, പോൾ പാത്തിക്കൽ, പി.പി.അവറാച്ചൻ, ജോഷി തോമസ്, ജോബി മാത്യു, ബിജു ജേക്കബ്, ഷൈമി വർഗീസ്, എൽദോ പാത്തിക്കൽ, എൻ.പി.രാജീവ്, പി.ഒ.ബെന്നി, ബാബു പാത്തിക്കൽ, ടി.കെ. സാബു, ആർ. മഹേഷ് എന്നിവർ സംസാരിച്ചു.