anto
അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി.ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള കോതമംഗലം യൂണിറ്റിന്റെ 29-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. സമ്മേളനത്തിന് മുന്നോടിയായി തങ്കളത്തുനിന്നാരംഭിച്ച വാഹനറാലിക്ക് സബ് ഇൻസ്പെക്ടർ ബിനുലാൽ ഫ്ലാഗ് ഒഫ് നിർവഹിച്ചു. അങ്ങാടി മർച്ചന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ചികിത്സാസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സതീശൻ മേനോൻ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജോർജ് എപ്പാറയെ ആദരിച്ചു.

ഭാരവാഹികളായി വി.പി. എൽദോസ് (പ്രസിഡന്റ്), ടി.കെ.അനിൽകുമാർ (സെക്രട്ടറി) പി.എ.ഡേവിഡ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സി. ശിവദാസൻ, കെ.ജി. ചന്ദ്രഹാസൻ, പോളി ജോബ് തുടങ്ങിയവർ പ്രസംഗിച്ചു.