പറവൂർ : പ്രളയത്തെ തുടർന്ന് ജീവനോപാധി നഷ്ടപ്പെട്ട ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ ഇരുനൂറിലധികം ചെറുകിട വ്യാപാരികൾക്ക് പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിന്റെയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശബരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും സഹകരണത്തോടെ ധനസഹായ വിതരണം നടത്തി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ, പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, വടക്കേക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. സൈജൻ തുടങ്ങിയവർ സംസാരിച്ചു.