മൂവാറ്റുപുഴ: സംഘപരിവാറിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കുക, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. കീച്ചേരിപ്പടിയിൽ നടന്ന പ്രതിഷേധ യോഗം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹി
ച്ചു.