award
പ്രൊഫ.വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ് സിസ്റ്റർ ജൂലിയറ്റ് ജോസഫ് എം.സ്വരാജ് എം.എൽ.എ സമ്മാനിക്കുന്നു

തൃപ്പൂണിത്തുറ : പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനും സാമൂഹ്യ പ്രവർത്തകനും അഭയം സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സ്മരണാർത്ഥം അഭയം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള പ്രൊഫ.വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ് വിതരണം നടന്നു. പച്ചാളത്ത് ഇരുനൂറിലധികം വിവിധ പ്രായത്തിലുള്ള പാവപ്പെട്ട മാനസിക, അംഗ പരിമിതിയുള്ളവരെ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന കഫർണാം എന്ന സ്ഥാപനത്തിന്റെ സാരഥിയായ സിസ്റ്റർ ജൂലിയറ്റ് ജോസഫിന് പ്രൊഫ.വൈരേലിൽ കരുണാകര മേനോന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനത്തിൽ സ്വരാജ് എം.എൽ.എ അവാർഡ് സമ്മാനിച്ചു. പ്രൊഫ. കരുണാകര മേനോന്റെ സഹോദരി വിശാലാക്ഷി മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. അഭയം പ്രസിഡന്റ് .ടി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അഭയം മുൻ സെക്രട്ടറിയുമായ ഇ കെ.കൃഷ്ണൻകുട്ടി , സെക്രട്ടറി കെ.കെ. രാമചന്ദ്രൻ, കെ. ജയൻ തുടങ്ങിയവർ സംസാരിച്ചു