lions
ലീഗൽ സർവീസ് സൊസൈറ്റി, നഗരസഭ, ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ക്യാമ്പ് സബ് ജഡ്ജ് എം.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി, നഗരസഭ, ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ക്യാമ്പ് സബ് ജഡ്ജ് എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് റെനോ ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, ലയൺസ് ക്ളബ് ഒഫ് ആലുവ മെട്രോ പ്രസിഡന്റ് കെ.വി. പ്രദീപ് കുമാർ, പ്രിയ കൃഷ്ണൻ, എം.പി. ജോൺസൺ, എം.ബി. സുദർശനകുമാർ, ശ്യാം പദ്മനാഭൻ എന്നിവർ സംസാരിച്ചു. കൊച്ചി ലൂർദ് ആശുപത്രിയിൽ നിന്നുള്ള ഡോ. ജോർജ് കുരുവിള, സജി ജോസ് വില്ലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.