പറവൂർ : ഹർത്താൽ ദിനത്തിൽ അക്രമിസംഘം അടിച്ചുതകർത്ത കിഴക്കേപ്രത്തുള്ള യുവർമോച്ച പ്രവർത്തകൻ വിവേകിന്റെ വീട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സന്ദർശിച്ചു. അക്രമണത്തിൽ വിവേകിന്റെ പിതാവിന് പരിക്കേറ്റിരുന്നു. ബൈക്കും ഓട്ടോറിക്ഷയും തകർത്തു. ഇരുപതോളം പേർ മുഖം മറച്ച് ബൈക്കിലെത്തിയാണ് വീട് അക്രമിച്ചത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, കെ.എസ്. ഉദയകുമാർ, എം.എൻ. ഗോപി, കെ.ആർ. രമേശ് കുമാർ, എസ്. ജയകൃഷ്ണൻ തുടങ്ങിയവർ അനുഗമിച്ചു.