epk_7975-01-02
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി : സഹകരണ മേഖലയിൽ ജനങ്ങൾക്ക് ഏറെ വിശ്വാസമാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സർക്കാർ ഭരിക്കുന്നതിനാലാണ് കേരളത്തിൽ സഹകരണമേഖല വിശ്വസ്തതയോടെ നിലനിൽക്കുന്നത്. സഹകരണമേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും ആർക്കും നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് രേണുക ചക്രവർത്തി അദ്ധ്യക്ഷയായി.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ, കർഷകസംഘം ജില്ലാ സെക്രട്ടറി എം.സി.സുരേന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ സക്കീർ ഹുസൈൻ, ജനറൽ കൺവീനർ കെ.എസ്. ശ്രീകുമാർ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വഹീദ, ജില്ലാ ജനറൽ സെക്രട്ടറി വി.എ. രമേശ്, സെക്രട്ടറി ടി.ആർ. സുനിൽ, ട്രഷറർ സി.പി. അനിൽ തുടങ്ങിയവർ സംസാരിച്ചു.