river
വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കുള്ള സൗജന്യ നീന്തൽ പരിശീലനം പെരിയാർ മണപ്പുറം കടവിൽ ആരംഭിച്ചപ്പോൾ

ആലുവ: വാളശേരിൽ റിവർ സ്വിമ്മിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കുള്ള സൗജന്യ നീന്തൽ പരിശീലനം പെരിയാർ മണപ്പുറം കടവിൽ ആരംഭിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദിവസവും മൂന്ന് ബാച്ചുകളിലായി 600 പേരെയാണ് പങ്കെടുപ്പിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ്, ലൈഫ് ജാക്കറ്റുകൾ, ബോട്ട് മുതലായവയുടെ സുരക്ഷയോടെയാണ് പരിശീലനം.ഒമ്പതു വർഷമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശേരിലാണ് നേതൃത്വം നൽകുന്നത്. ഇതുവരെ കുട്ടികളും മുതിർന്നവരുമായി 1950 പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഇതിൽ 426 കുട്ടികളെയും 98 മുതിർന്നവരെയും പെരിയാറിന്റെ മറുകര നീന്തിച്ചു. രാവിലെ 6.45ന് പരിശീലനം ആരംഭിക്കും.