mount
അക്ഷയ പുസ്തകനിധിയുടെ ജൂബിലി വിദ്യാഭ്യാസ പുരസ്കാര സമർപ്പണ ചടങ്ങിൽ പായിപ്ര രാധാകൃഷ്ണൻ പ്രസംഗിക്കുന്നു. കെ. മനുണ്ണി മൗലവി, കെ. അബ്ദുൾ അസീസ്, റഫീക്ക് അഹമ്മദ് തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: അക്ഷയ പുസ്തകനിധിയുടെ ജൂബിലി വിദ്യാഭ്യാസ പുരസ്കാരം പത്തിരിപ്പാല മൗണ്ട് സീനാ വിദ്യാഭ്യാസ സമുച്ചയത്തിന് സമ്മാനിച്ചു. സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ മൗണ്ട് സീനാ ചെയർമാൻ കെ.കെ. മനുണ്ണി മൗലവിക്ക് പുസ്കാരം നൽകി.

കവി റഫീഫ് അഹമ്മദ്, സ്കൂൾ സി.ഇ.ഒ അബ്ദുൾ അസീസ്, വൈസ് ചെയർമാൻ ഉസ്‌മാൻ ആലത്തൂർ, സെക്രട്ടറി കെ.പി. അബ്ദുൾ റഹ്മാൻ, പ്രിൻസിപ്പൽ കെ. അനിസുദ്ദീൻ, പി.ടി.എ പ്രസിഡന്റ് അബ്ദുൾ മജീദ്, മദർ പി.ടി.എ പ്രസിഡന്റ് റസിയ, പ്രിൻസിപ്പൽ നന്ദിനി, ചന്ദ്രശേഖരമേനോൻ എന്നിവർ പ്രസംഗിച്ചു.