sapthahayanganam
ഭാഗവത സപ്താഹയജ്ഞം പള്ളിപ്പുറത്തു നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ : ചോറ്റാനിക്കര അയ്യങ്കുഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭാഗവത സപ്താഹയജ്ഞം പള്ളിപ്പുറത്തു നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ കുറുവല്ലൂർ ഹരി നമ്പൂതിരി മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രഗോപുരത്തിൽ നിന്ന് വിഗ്രഹഘോഷയാത്രയ്ക്കു ശേഷം യജ്ഞവേദിയിൽ വിഗ്രഹപ്രതിഷ്ഠ നടത്തി. ക്ഷേത്രസമിതി പ്രസിഡന്റ് പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പാരായണവും പ്രഭാഷണവും നടക്കും. ഭാരവാഹികളായ എ.എ. സേതുനാഥ്, എം.പി. നാരായണൻ, ടി.ആർ. മണി, തങ്കപ്പൻ, ദിലീപൻ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.