കൊച്ചി: മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നേതൃമാറ്റം.
2019-21 കാലഘട്ടത്തേക്കുള്ള പുതിയ ഭരണസമിതിയിൽ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരാണ് പ്രസിഡന്റ്. ജി.എസ്. വിജയനെ ജനറൽ സെക്രട്ടറിയായും സലാം ബാപ്പുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ജീത്തു ജോസഫ്, ഒ.എസ്. ഗിരീഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സോഹൻ സീനുലാൽ, ബൈജുരാജ് ചേകവർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി.
സഹസംവിധായികയായ മാളു എസ്. ലാൽ, സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ, ഷാഫി, രഞ്ജിത്ത് ശങ്കർ, സിദ്ധാർത്ഥ ശിവ, ജി. മാർത്താണ്ഡൻ, ജയസൂര്യ .വൈ.എസ്, അരുൺ ഗോപി, ലിയോ തദേവൂസ്, മുസ്തഫ .എം.എ, പി.കെ. ജയകുമാർ, ഷാജി അസീസ്, ശ്രീകുമാർ അരൂക്കുറ്റി എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതിയിൽ ആദ്യമായാണ് ഒരു വനിത അംഗമാകുന്നത്.