അവയവദാനം പ്രോത്സാഹിപ്പിക്കാനായി 10,000 കിലോമീറ്റർ ബൈക്ക് റാലി നടത്തുന്ന പ്രമോദ് മഹാജന് കൊച്ചി അമൃത ആശുപത്രിയിൽ നൽകിയ സ്വീകരണം. അമൃത മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വിശാൽ മർവ, ലിവർ ട്രാൻസ്പ്ളാന്റ് യൂണിറ്റ് മേധാവി ഡോ.എസ്.സുധീന്ദ്രൻ, പ്ളാസ്റ്റിക് സർജറി വിഭാഗം തലവൻ ഡോ.സുബ്രഹ്മണ്യ അയ്യർ, മെഡിക്കൽ സൂപ്രണ്ട് സഞ്ജീവ് സിംഗ്, ട്രാൻസ്പ്ളാന്റ് കോർഡിനേറ്റർ വി.ജി.പ്രസാദ് തുടങ്ങിയവർ സമീപം. പൂനെയിൽ നിന്ന് ആരംഭിച്ച റാലി ജനുവരി 26ന് പൂനെയിലെത്തിയാണ് സമാപിക്കുക.