prathisetham
ബി.ജെ.പി, സി.പി.എം അക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം

പെരുമ്പാവൂർ: ബി.ജെ.പി, സി.പി.എം അക്രമങ്ങളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ, പാർലിമെന്റ് സെക്രട്ടറിമാരായ ജോജി ജേക്കബ്, ആസിഫ് വാരിക്കാടൻ, ഷിജോ വർഗീസ്, കെ.പി.സി.സി അംഗങ്ങളായ ഒ. ദേവസി, കെ.എം.എ സലാം, മണ്ഡലം പ്രസിഡന്റുമാരായ കമൽ ശശി, അജിത്ത്കുമാർ, ഷിഹാബ് പള്ളിക്കൽ, സനോഷ് മത്തായി, റീജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.