safeerulla
തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്‌കൂൾ വാർഷികം ജില്ലാ കളക്ടർ മുഹമ്മദ്.വൈ.സഫീറുള്ള ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്‌കൂൾ വാർഷികം ജില്ല കളക്ടർ മുഹമ്മദ്.വൈ.സഫീറുള്ള ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് എം.എ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് വൈസ് ചാൻസിലർ ഡോ.ആർ. ശശിധരൻ മുഖ്യാതിഥിയായിരുന്നു. എം. അലി, ഓണമ്പിള്ളി അബ്ദുൽ സലാം മൗലവി, കെ.കെ. സലിം, അബ്ബാസ് മട്ടുമ്മൽ, അബ്ദുൽ അസീസ് ആരോമൽ, പി.കെ. മുഹമ്മദ് റാഫി, നസീർ ചൂർണിക്കര, അശ്വിൻ എ. നായർ, പ്രൻസിപ്പൽ ലിസി മാത്യു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. അലിക്കുഞ്ഞ് സ്വാഗതവും മാനേജർ സി.കെ. മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു.