കൂത്താട്ടുകുളം: വടക്കേമഠത്തിൽ വി.എസ്. കേശവൻ നായരുടെ പുത്രൻ കടവന്ത്ര സെഞ്ചുറി ടെറസ് വി.കെ. കൃഷ്ണൻ നായർ (70 - റിട്ട. സ്പൈസസ് ബോർഡ് സെക്രട്ടറി) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് കൂത്താട്ടുകുളത്തെ വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: അഞ്ജലി, ദീപ്തി (ഇരുവരും യു.എസ്.എ.) മരുമക്കൾ: പ്രശാന്ത് (ചാത്തന്നൂർ), ജിത്തുകൃഷ്ണൻ (എരുവ, കായംകുളം). സഹോദരങ്ങൾ: സരസമ്മ, വത്സല (റിട്ട. ടീച്ചർ, എൻ.എസ്.എസ്. എച്ച്.എസ്. കിടങ്ങൂർ), രവീന്ദ്രൻ (ദുബായ്), ശോഭന, ശ്രീകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്. പാങ്ങോട്, തിരുവനന്തപുരം).