helth-inspecetion-

ചെറായി പാടത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കരിമ്പൻ ജ്യൂസ് കട ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

പറവൂർ : ഏഴിക്കര പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ജില്ലയിലെ കിഴക്കൻ മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പൊതുജനരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ചെറായി പാടത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കരിമ്പിൻ ജ്യൂസ് കട അടപ്പിച്ചു. പുകയില കച്ചവടം നടത്തുന്ന കടകൾക്ക് നോട്ടീസ് നൽകി.

ഹെൽത്ത് സൂപ്പർവൈസർ ഇ.വി. ഇബ്രഹാം, ഇൻസ്പെക്ടർമാരായ എം.കെ. നൂർജഹാൻ, പി.ആർ. ലിബിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പ്രദേശത്ത് പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ജോ. വിനോദ് പൗലോസ് അറിയിച്ചു.