നെടുമ്പാശേരി: പ്രളയത്തിൽ നാശം സംഭവിച്ച നിർദ്ധനരുടെ വീടുകൾ പുനർനിർമ്മിക്കുന്നതിനായി റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ എയർപോർട്ട് സ്‌നേഹവീട് പദ്ധതി ആവിഷ്‌കരിച്ചു. കുന്നുകര പഞ്ചായത്ത് നാലാം വാർഡിൽ വടക്കേ അടുവാശേരി ആശാരിപ്പറമ്പിൽ വേലപ്പനും കുടുംബത്തിനും വേണ്ടി പുനർ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിലും റോട്ടറി ക്ലബ് പ്രസിഡന്റ് വി.എൻ ജൂബിയും ചേർന്ന് നിർവഹിച്ചു. രഞ്ജിത്ത് ടോങ് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ രതി സാബു സ്വാഗതം പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റൻഡ് ഗവർണർ പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹവീട് 2018 പദ്ധതി ചെയർമാൻ വി.എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. വേലപ്പൻ നന്ദി പറഞ്ഞു.