post
വിമെൻസ് അസോസിയേഷൻ ശതാബ്ദിയോടനുബന്ധിച്ച് തപാൽവകുപ്പ് പുറത്തിറക്കിയ പ്രത്യേക തപാൽകവറും സ്റ്റാമ്പും ഹൈബി ഈഡൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു

കൊച്ചി: എറണാകുളം വിമെൻസ് അസോസിയേഷന്റെ ശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പ് പ്രത്യേക തപാൽ കവർ, സ്റ്റാമ്പ് എന്നിവ പുറത്തിറക്കി. വിമെൻസ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ പ്രത്യേക തപാൽ കവർ ഹൈബി ഈഡൻ എം എൽ എയ്ക്ക് നൽകി പ്രകാശിപ്പിച്ചു. അസോ. പ്രസിഡന്റ് ശ്രീകുമാരി സുന്ദരം അദ്ധക്ഷയായി. സീനിയർ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ് പ്രതീഖ്, കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ , അസോ. സെക്രട്ടറി രോഹിണി പ്രസാദ്, ശ്രീകുമാരി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.