കുറുപ്പുംപടി: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ സമാധാനം നിലനിർത്തണമെന്നാവശ്യപ്പെട്ട് കുറുപ്പുംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുപ്പുംപടിയിൽ സമാധാനസദസ് നടത്തി. മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒ. ദേവസി, മനോജ് മൂത്തേടൻ, പോൾ ഉതുപ്പ് , ബേസിൽ പോൾ, പി.പി. അവറാച്ചൻ, ജോയി പൂണേലിൽ, രാജൻ വർഗീസ്, കെ.കെ. മാത്തുകുഞ്ഞ്, മിനി ബാബു, എൽദോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.