sez
കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ന്റെ പൊതുസമ്മേളനം സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു. സക്കീർ ഹുസൈൻ, കെ.എസ് അരുൺകുമാർ തുടങ്ങിയവർ സമീപം

കൊച്ചി: ദേശീയ പണിമുടക്കിനെ പിന്തുണച്ച് കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ വർക്കേഴ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
പൊതുസമ്മേളനം സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ് അരുൺകുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിഅംഗം കെ.എ. ഉമ്മർ, ബാബു എ.ആർ., ഷൺമുഖൻ, ബിജുമോൻ എ., എം.എം നാസർ, ആന്റണി സാൽവിയോ എന്നിവർ സംസാരിച്ചു.