മൂവാറ്റുപുഴ: സഹകരണ മേഖല ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രസ്ഥാനമാണെന്ന് വെെദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖയായി പായിപ്ര കവലയിൽ പ്രവർത്തനം തുടങ്ങിയ പേഴയ്ക്കാപ്പിള്ളി ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ പ്രതിസന്ധിയിലും സഹകരണ മേഖല തളരാതെ പിടിച്ചുനിന്നത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. സഹകരണ മേഖലയുടെ വളർച്ചയുടെ ഭാഗമായിട്ടാണ് കേരള ബാങ്കിന്റെ രൂപീകരണം. നമുക്ക് നമ്മുടേതായ ഒരു ബാങ്ക് എന്നതാണ് കേരള ബാങ്ക്കൊണ്ട് സഹകരണ മേഖല ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. . എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് സ്വാഗതം പറഞ്ഞു . സ്‌ട്രോംഗ് റൂം ലോക്കർ എന്നിവ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലും കോർ ബാങ്കിംഗ് പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസും എസ്.എം.എസ് സേവനം ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുണും എൻ.ഇ.എഫ്.ടി സേവനം സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരനും ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വായ്പാവിതരണം ജില്ലാ ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവനും മുട്ടഗ്രാം പദ്ധതി കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രനും എസ്.എച്ച് സംഘങ്ങൾക്കുള്ള വായ്പാവിതരണം അസിസ്റ്റന്റ് രജ്‌സ്ട്രാർ ദേവരാജനും ഷെയർ സർട്ടിഫിക്കറ്റ് വിതരണം പായിപ്ര ഗ്രാമീൺ ബാങ്ക് പ്രസിഡന്റ് ഒ.കെ. മോഹനനും ഭാവിജീവിതം ജൈവജീവിതം പദ്ധതി സബൈൻ ഹോസ്പിറ്റൽ എം.ഡി ഡോ. സബൈനും ഉദ്ഘാടനം ചെയ്തു . ബോർഡ് മെമ്പർ ഇ.എ ഹരിദാസ് നന്ദി പറഞ്ഞു. തുടർന്ന് കൊച്ചിൻ മജീദ് ഗസൽസന്ധ്യ അവതരിപ്പിച്ചു.