മൂവാറ്റുപുഴ: വാഴക്കുളം ട്രാവൻകൂർ സ്പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന ജില്ലാ പുരുഷ, വനിതാ മെഗാപ്രെെസ് മണി ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം സംഘാടകസമിതി ചെയർമാൻ ജോസ് പെരുമ്പള്ളികുന്നേൽ നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ വിജയി ഷാമോൻ കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി . സ്പോർട്സ് ഉടമ ഡോണി ജോർജ് ടിക്കറ്റും ബ്രോഷറും ഏറ്റുവാങ്ങി. സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. ടോമി ജോൺ കളമ്പാട്ടുപറമ്പിൽ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടോമി തന്നിട്ടാംമാക്കൽ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എം.പി. പത്രോസ്, ജോസ് കൊട്ടുപ്പിള്ളി, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.