paravur-prakadanam-
പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകളുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ നടന്ന പ്രകടനം.

പറവൂർ : ദേശീയ പണിമുടക്കിൽ പറവൂർ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുത്തു. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും കടകമ്പോളങ്ങൾ ഭാഗികമായി തുറന്നിട്ടുണ്ട്. ഹോട്ടലുകൾ ഭൂരിഭാഗവും തുറന്നു. വാഹനങ്ങളില്ലാത്തതിനാൽ കച്ചവട സ്ഥാപനങ്ങളിൽ തിരക്കില്ല.

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷ, ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ ഓടി. സർക്കാർ ഓഫീസുകൾ തുറന്നെങ്കിലും എതാനും ജീവനക്കാർ മാത്രമാണ് എത്തിയത്. ഒട്ടുമിക്ക ബാങ്കുകളും തുറന്നിട്ടുണ്ട്. പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകളുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ രാവിലെ പ്രകടനം നടന്നു. പണിമുടക്കിൽ പങ്കെടുക്കുന്നവർ നമ്പൂരിയച്ചൻ ആൽത്തറയ്ക്കു സമീപം ടാക്സി സ്റ്റാൻഡിൽ സമരവേദി കെട്ടി . ഇവിടെ വിവിധ കലാപരാപടികൾ അരങ്ങേറി. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.