48hourstrike
പണിമുടക്കിനോടനുബന്ധിച്ച് പിറവത്ത് നടന്ന തൊഴിലാളിസംഗമം പിറവത്ത് എ.ഐ.ടി.യു.സി.ജില്ലാ സെകട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു

പിറവം: പൊതുപണിമുടക്കായിട്ടും പിറവത്ത് വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും പതിവുപോലെ തുറന്നു. ഓട്ടോറിക്ഷയും ടാക്സികാറുകളും സർവീസ് നടത്തി. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ റോഡുകളിൽ ധാരാളമായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.. പിറവം മേഖലയിൽ പണിമുടക്ക് അനുകൂലികൾ കടകൾ അടപ്പിക്കാനോ വാഹനങ്ങൾ തടയാനോ ശ്രമിച്ചില്ല. സർക്കാർ സ്ഥാപനങ്ങൾ ഭൂരിഭാഗവും പ്രവർത്തിച്ചില്ല . ടൗണിൽ സഹകരണ ബാങ്കുകൾ ഒഴികെ മറ്റെല്ലാ ബാങ്കുകളും പതിവുപോലെ പ്രവർത്തിച്ചു. ജീവനക്കാരുടെ എണ്ണം കുറവായിരുന്നു.

ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ പതിവുപോലെ പ്രവർത്തിച്ചു. രാവിലെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും കുടുംബസംഗമവും നടത്തി.