www
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പുംപടി: വർഷങ്ങളായി തീർപ്പാകാതിരുന്ന കേസുകൾ തിർപ്പാക്കുന്നതിനായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത് നടത്തി. അഞ്ച് കേസുകൾ തീർപ്പാക്കി. അദാലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. ജില്ലാ ജഡ്ജ് ജി. ഗോപാലകൃഷ്ണൻ നായർ, അഡ്വ.ഷാൻലി സെബാസ്റ്റ്യൻ, ആർ. രാജേന്ദ്രൻ, മിനി ഷാജി, പഞ്ചായത്ത് സെക്രട്ടറി മേഴ്സി, എൻ.പി. രാധിക എന്നിവർ സംസാരിച്ചു.