ഉദയംപേരൂർ: പണിമുടക്കിന്റെ ഭാഗമായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഉദയംപേരൂരിൽ നടത്തിയ പ്രകടനവും പൊതുയോഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.വി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. റനീഷ്, ആൽവിൻ സേവ്യർ, കെ.എസ്. പവിത്രൻ, സി.ജി. പ്രകാശൻ, എൻ.എൻ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു