കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരി വർജന മിഷൻ വിമുക്തിയുടെ കീഴിൽ റൺ എഗെയ്ൻസ്റ്റ് ഡ്രഗ്‌സ് എന്ന മുദ്രാവാക്യമുയർത്തി കൊച്ചിൻ മൺസൂൺ മാരത്തോൺ ജനുവരി 12 ന് നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും കൊച്ചി കോർപ്പറേഷന്റെയും സഹകരണത്തോടെ എക്‌സൈസ് വകുപ്പാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.
ഹാഫ് മാരത്തോണിനോടൊപ്പം (21 കി.മീ) ഫൺ റണ്ണും, ഭിന്നശേഷിക്കാർക്ക് ഹ്രസ്വദൂര ഓട്ടവും ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള പ്രത്യേക മത്സരവും നടത്തും.
12ന് രാവിലെ 5.30ന് മഹാരാജാസ് സ്‌റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന ഹാഫ് മാരത്തോൺ വെല്ലിംഗ്ടൺ ഐലൻഡിലെത്തി തിരികെ മഹാരാജാസ് സ്‌റ്റേഡിയത്തിൽ സമാപിക്കും.
ഫൺ റൺ രാവിലെ 6.30 ന് മഹാരാജാസ് സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച് ഷിപ്പ്‌യാർഡിൽ എത്തി തിരികെ മഹാരാജാസ് സ്‌റ്റേഡിയത്തിൽ സമാപിക്കും.
ഹാഫ് മാരത്തോണിൽ ജനറൽ വിഭാഗത്തിൽ വിജയിക്ക് അര ലക്ഷം രൂപ ലഭിക്കും. 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 30,000, 20,000 രൂപയും 35-50 നും ഇടയിൽ പ്രായമുള്ളവർ, 50 വയസിനു മേൽ പ്രായമുള്ളവർ എന്നീ വിഭാഗങ്ങളിലെ 1, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15,000, 10000 രൂപ സമ്മാനമായി ലഭിക്കും. ഭിന്നശേഷിക്കാരുടെയും, ഭിന്നലിംഗക്കാരുടെയും വിഭാഗത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയുമുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ www.vimukthimarathon.kerala.