bms
ബി.എം.എസ് തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണയാത്രയുടെ സമാപന സമ്മേളനം കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 1നു നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ബി.എം.എസ് തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണയാത്ര ഇരുമ്പനം ഐ.ഒ.സി ഗേറ്റിനു സമീപം ജില്ലാ ജോയിന്റ് സെക്രട്ടറി ജീന മഹേഷ് ഉദ്ഘാടനം. ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ നടന്ന സമാപന സമ്മേളനം കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ എം.ബി. ദിലീപ്, ധനീഷ് നീറിക്കോട്, കെ.എസ്. അനിൽകുമാർ, സി.എസ്. സുനിൽ, പി.വി. റെജിമോൻ, വി.ജി. ബിജു, എ.ടി. സജീവൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.