തൃപ്പൂണിത്തുറ: താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്കിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വിഷയാധിഷ്ഠിത സ്മരണിക മകരജ്യോതി പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എൻ. സി. ഇന്ദുചൂഡൻ പ്രകാശിപ്പിച്ചു. പ്രസിഡന്റ് വി. രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി സതീശൻ നമ്പൂതിരി, സമിതി സെക്രട്ടറി എസ്. അരുൺ എന്നിവർ സംസാരിച്ചു.