പെരുമ്പാവൂർ : ഒക്കൽ അനുഗ്രഹ റസിഡൻഷ്യൽ അസോസിയേഷൻ പത്താം വാർഷികവും പുതുവത്സരാഘോഷവും പെരുമ്പാവൂർ എസ്.ഐ. പി.എ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഡി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീനാ പ്രസാദ്, ബൈജു ആലക്കാടൻ, അംബിക പുളിനാട്ട്, വാസന്തി രമണൻ, കെ.ആർ.സുരേന്ദ്രൻ, കെ.ഡി. വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടീച്ചർ, കെ.ഡി ഷാജി എന്നിവർ സംസാരിച്ചു. മഹാപ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കെ.ഡി. ഷാജി, അജേഷ് ടി ശിവൻ, വാസന്തി രമണൻ എന്നിവരെ ആദരിച്ചു.