bms
ബി.എം.എസ് നെടുമ്പാശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ ബി.എം.എസ് നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. പഞ്ചായത്ത് സെക്രട്ടറി വി.ആർ. ബാബു നയിച്ച പദയാത്ര അത്താണിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. അനിൽകുമാർ, മേഖലാ സെക്രട്ടറി എം.പി. പ്രദീപ്കുമാർ, വി. വിബിൻ, കെ.എ. സുന്ദരൻ എന്നിവർ സംസാരിച്ചു.