mla
'ഹോം കെയർ' പദ്ധതിയുടെ ഭാഗമായി ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നെടുമ്പാശേരി മേയ്ക്കാട് സ്വദേശിനി കുഞ്ഞുമോൾക്കായി നിർമ്മിക്കുന്ന വീടിന് അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിയുന്നു

ആലുവ: പ്രളയബാധിതർക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹോം കെയർ പദ്ധതിയുടെ ഭാഗമായി ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നെടുമ്പാശേരി മേയ്ക്കാട് സ്വദേശിനി കുഞ്ഞുമോൾക്കായി നിർമ്മിക്കുന്ന വീടിന് അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിട്ടു. ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ബോർഡ് മെമ്പർമാരായ ജോർജ് പി. ആരീക്കൽ, എസ്.എൻ. കമ്മത്ത്, എൻ. വിജയകുമാർ, ബേബി സജി, ഇ.സി. ജോയി, കെ.പി. പോളി, ലിസി ജോർജ് എന്നിവർ സംസാരിച്ചു.