കൊച്ചി : അഭിമന്യു വധക്കേസിലെ മൂന്നു പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. മൂന്നാം പ്രതി റിയാസ് ഹുസൈൻ, നാലാം പ്രതി ബിലാൽ സജി, അഞ്ചാം പ്രതി ഫാറൂഖ് അമാനി എന്നിവരുടെ ജാമ്യഹർജികളാണ് ഇവ.

കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ഇവർക്ക് ജാമ്യം അനുവദിച്ചാൽ മറ്റുള്ളവരെ പിടികൂടാൻ ബുദ്ധിമുട്ടാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തങ്ങൾക്ക് പ്രായം കുറവാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവും ഒപ്പം പരിക്കേറ്റ വിദ്യാർത്ഥിയും ഇതേ പ്രായത്തിലുള്ളവരാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, കേസിലെ ആറാം പ്രതി റിയാസ്, ഏഴാം പ്രതി അബ്ദുൾ നാസർ എന്നിവർക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചത് റദ്ദാക്കൻ അപ്പീൽ നൽകുന്നുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.