makara
മകര ജ്യോതിയിൽ കാവുകളും കുളങ്ങളും പിന്നെ പ്രകൃതി ദേവതയും

തൃപ്പൂണിത്തുറ: താമരംകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ പുറത്തിറക്കിയ മകരജ്യോതി എന്ന ഉത്സവസ്മരണിക പ്രകൃതിയെ പ്രകീർത്തിക്കുന്ന നന്മയുടെ കൈപ്പുസ്തകമാണ്. കാവുകൾ നൽകുന്ന ദർശനത്തെക്കുറിച്ച് ഡോ. എൻ.സി. ഇന്ദുചൂഡൻ തയ്യാറാക്കിയ ലേഖനം, കാവുകളുടെ ഉൽപ്പത്തിയേയും മറ്റുംകുറിച്ച് ഡോ. ജയശ്രീ വൈദ്യനാഥൻ, നാഗാരാധനയുടെ ഭാഗമായി നിരവധി കാവുകളും കുളങ്ങളും അതീവ ജാഗ്രതയോടെ സൂക്ഷിക്കപ്പെടുന്നതിക്കുറിച്ച് കൊടുങ്ങുർ ദിലീപ് , മണ്ണാറശാലയുടെ മാഹാത്മ്യത്തെക്കുറിച്ച് നാഗദാസ് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ ലേഖനങ്ങൾ ശ്രദ്ധേയമാണ്.
ക്ഷേത്രത്തിൽ 11നു കൊടികയറി 15നു മകരവിളക്കായി ആഘോഷിക്കും. തലമുറകളായി കാത്തുസൂക്ഷിക്കുന്ന കാവിലെ ആചാരങ്ങളെക്കുറിച്ചുള്ള വർണ്ണനയും ഈ ആരാധനാ സമ്പ്രദായത്തിന്റെ ശാസ്ത്രീയമായ വിശകലനവും സ്മരണികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് താമരംകുളങ്ങര അയ്യപ്പ സേവാസമിതി പ്രസിഡന്റ് വി. രാമസ്വാമി പറഞ്ഞു.