കൊച്ചി: സംസ്ഥാനത്ത് പ്രളയത്തെത്തുടർന്ന് 2.57 ലക്ഷം വീടുകൾക്ക് നാശമുണ്ടായെന്നും ഇവയിൽ 13,340 വീടുകൾ പൂർണ്ണമായും 2,43,690 വീടുകൾ ഭാഗികമായും തകർന്നെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് വിശദീകരണം. വീടു നഷ്ടപ്പെട്ടവരിൽ 7457 പേർ നിർമ്മാണങ്ങൾ സ്വന്തം നിലയിൽ നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജനുവരി നാല് വരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടി സർക്കാർ വ്യക്തമാക്കുന്നു.
സഹായം കിട്ടിയവർ
10,000 രൂപ : 48,381
60,000 രൂപ : 8469
1.25 ലക്ഷം രൂപ : 155
2.5 ലക്ഷം രൂപ : 62
വീട് നഷ്ടപ്പെട്ടവർക്കുള്ള ആദ്യഗഡു: 6594
ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം
ഭൂമി ആവശ്യമുള്ളവർ - 10
കണ്ടെത്തിയത് - 47 സെന്റ്
കൊല്ലം
വീടിനായി സ്ഥലം - 7 ഇടങ്ങളിൽ കണ്ടെത്തി
സ്ഥലം ആവശ്യമുള്ളത് - 1 കുടുംബത്തിന്
കോട്ടയം പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഭൂമി പ്രശ്നമില്ല
പത്തനംതിട്ടയിൽ സ്പോൺസർമാർ - 100
നിർമ്മാണം തുടങ്ങിയ വീടുകൾ - 147
ആലപ്പുഴ
കണ്ടെത്തിയ സ്ഥലം - 8 ഏക്കർ ( 7 ഏക്കർ പുറമ്പോക്കാണ്)
ഇടുക്കി
ഭൂമി ആവശ്യമുള്ളവർ - 405 (പുറമ്പോക്കിൽ കഴിയുന്നവരുൾപ്പെടെ)
എറണാകുളം
ഭൂമി ആവശ്യമുള്ള 157 കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി
തൃശൂർ
സ്പോൺസർഷിപ്പ് ലഭിച്ചത് - 66 വീടുകൾക്ക്
പാലക്കാട്
വീടില്ലാത്തവർ - 139 (പുറമ്പോക്കിൽ കഴിയുന്ന 84 പേരുൾപ്പെടെ)
വീടുകളുടെ നിർമ്മാണം ആരംഭിച്ചു
മലപ്പുറം
പുറമ്പോക്കിൽ കഴിയുന്ന 33 പേരിൽ 16 പേർക്കു സ്ഥലം കണ്ടെത്തണം.
കോഴിക്കോട്
സ്ഥലം കണ്ടെത്തേണ്ടത് - 45 കുടുംബങ്ങൾക്ക്
സ്പോൺസർമാരെ വേണ്ടത് - 54 വീടുകൾക്ക്
വയനാട് ജില്ല
സ്ഥലം കണ്ടെത്തേണ്ടത് - 109 കുടുംബങ്ങൾക്ക്
സ്പോൺസർഷിപ്പിലൂടെ കിട്ടിയത് - 2 ഏക്കർ
കണ്ണൂർ
വീട് ആവശ്യമുള്ളവർ - 17