girija
കേരള ഗണക മഹാസഭ കീഴ്മാട് - എടയപ്പുറം ശാഖ വാർഷികം വനിതാവേദി സംസ്ഥാന സെക്രട്ടറി ഗിരിജ മുരളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള ഗണക മഹാസഭ കീഴ്മാട് - എടയപ്പുറം ശാഖ വാർഷികം വനിതാവേദി സംസ്ഥാന സെക്രട്ടറി ഗിരിജ മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബൈജു ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം.ബി. ഉദയകുമാർ, താലൂക്ക് സെക്രട്ടറി പി.വി. സതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ബി. രാജേഷ് (പ്രസിഡന്റ്), പി.ജി. ഷിജു (വൈസ് പ്രസിഡന്റ്), എം.ആർ. അനീഷ് (സെക്രട്ടറി), പി.ജി. വിനീഷ് (ജോയിന്റ് സെക്രട്ടറി), സുനന്ദ അംബുജാക്ഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.