നെടുമ്പാശേരി: കേരളത്തിലെ പ്രഥമ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 56-ാം വാർഷിക സനദ് ദാന മഹാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി സുഡാനിൽ നിന്നെത്തിയ സൂഫി സംഘത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ശൈഖ് സലാഹുദ്ദീൻ ബദവി അൻഖൻജർ, ശൈഖ് മഹ്മൂദ് ശാഇദീൻ ഖലഫള്ള റഹ്മത്തുല്ലാ എന്നിവരടങ്ങിയ സംഘത്തിനാണ് സ്വീകരണം നൽകിയത്. മുഹമ്മദ് ഫൈസി പുല്ലാര, കെ.എം. ബഷീർ ഫൈസി, ടി. എസ് മൂസാ ഹാജി, വി.കെ .മുഹമ്മദ് ഹാജി , കെ.കെ. അബ്ദുള്ള ഇസ്ലാമിയ, കെ.കെ. അബ്ദുൾസലാം, വി.എം. നാസർ എടയപ്പുറം, സാനിഫ് അലി എന്നിവർ നേതൃത്വം നൽകി.